May 10, 2026

ജനതാദൾ എസ് ഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി 

0
20240130 173452
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ദിവസമായ ജനുവരി 30 ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനമായി ആചരിച്ചു.മാനന്തവാടി ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.ഗാന്ധി സ്മൃതി സദസ്സ് ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അസീസ് കെ അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ്‌ പുത്തൂർ ഉമ്മർ, ജില്ലാ സെക്രട്ടറി രാജൻ ഒഴക്കോടി, റെജി സി, രാജേന്ദ്രൻ കെ, ബിനീഷ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news