May 20, 2024

നൂറുകണക്കിന് അച്ചടിശാലകള്‍ അടച്ചു പൂട്ടി 

0
20240130 172138

 

കൽപ്പറ്റ : കേരളത്തിൽനിലവിൽ 2,000ൽ താഴെയാണ് അവയുടെ എണ്ണം. 2016ലെ നോട്ട് നിരോധനം, 2017ൽ നടപ്പാക്കിയ ജി.എസ്.ടി., 2018ലെയും 2019ലെയും പ്രളയം, മറ്റ് മഹാമാരി, അച്ചടിയുമായി ബന്ധപ്പെട്ട സാമഗ്രികളുടെ വിലക്കയറ്റം, സർക്കാർ നയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനാകാതെ മുദ്രണാലയങ്ങൾ പൂട്ടി. നിരവധി അച്ചടിശാലകൾ അടച്ചിടലിൻ്റെ വക്കിലാണെന്ന് കേരള പ്രിൻ്റേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ ഭാരവാഹികളായ ജോർജ് സേവ്യർ, കെ.സി.കൃഷ്ണൻകുട്ടി, സി.പി.മൊയ്തീൻ, വി.പി.രത്നരാജ്, വി.ജെ.ജോസ്, കെ.ശ്യാംപ്രസാദ്, കെ.ബുഷ്ഹർ എന്നിവർ പറഞ്ഞു.

നികുതി വിമുക്തമായിരുന്ന അച്ചടി മേഖലയിൽ 2005ൽ അഞ്ച് ശതമാനം മൂല്യവർദ്ധിത നികുതി(വാറ്റ്)ഏർപ്പടുത്തി. ജി.എസ്.ടി കൊണ്ടുവന്നപ്പോൾ അഞ്ച്, 12 ശതമാനം അധികമായിരുന്നു അച്ചടി ഉൽപ്പന്നങ്ങളുടെ നികുതി. 2021 ഒക്ടോബറിൽ ഇത് 18 ശതമാനമായി വർദ്ധിപ്പിച്ചത് അച്ചടി വ്യവസായത്തിനു പ്രഹരമായി. അസംസ്കൃത വസ്തുവായ കടലാസിൻ്റെ നികുതി നിരക്ക് 12 ശതമാനമായിരിക്കെയാണ് കടലാസ് ഉപയോഗിച്ച് തയ്യാറാക്കിയ വസ്തുക്കൾക്ക് 18 ശതമാനം നികുതി.

അച്ചടിക്കടലാസ്, മഷി, പ്ലേറ്റ്, രാസവസ്തുക്കൾ എന്നിവയുടെ വില കുതിച്ചുയർന്നതാണ് വ്യവസായത്തിനു മറ്റൊരു തിരിച്ചടിയായത്. പ്രതിസന്ധിയെത്തുടർന്ന് ലോകവ്യാപകമായി നിരവധി കടലാസ് ഉത്പാദക കമ്പനികൾ പൂട്ടിയത് കടലാസ് വിലക്കയറ്റത്തിന് ആക്കം കൂട്ടി. നിലവിൽ കടലാസിൻ്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാൻ നീക്കം നടക്കുകയാണ്. സംസ്ഥാനത്ത് കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ടിൽ മാത്രമാണ് ന്യൂസ് പ്രിൻ്റ് നിർമ്മാണം.

അച്ചടി സ്ഥാപന ഉടമകളെ ഉൾപ്പെടുത്തുന്നതാണ് ലൈസൻസിന് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതിപത്രം ഹാജരാക്കാനുള്ള വ്യവസ്ഥ. അഞ്ച് എച്ച്.പി.യിൽ താഴെയുള്ള മുദ്രണാലയങ്ങളെ ബോർഡിൻ്റെ നിയന്ത്രണത്തിൽനിന്നു ഒഴിവാക്കണമെന്ന ആവശ്യത്തോട് ഉത്തരവാദപ്പെട്ടവർ മുഖം തിരിക്കുകയാണ്. അഞ്ച് എച്ച്.പി.യിൽ താഴെ കണക്ടഡ് ലോഡുള്ളതാണ് സംസ്ഥാനത്തെ ഭൂരിപക്ഷം അച്ചടിശാലകളും.

സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ അച്ചടി ജോലികൾ ഇതര സംസ്ഥാനങ്ങളിലെ വൻകിട സ്ഥാപനങ്ങൾക്ക് നൽകുന്നതാണ് സംസ്ഥാനത്ത് വ്യവസായം നേരിടുന്ന മറ്റൊരു പ്രതിസന്ധിക്ക് കാരണം. ഇടനിലക്കാർ മുഖേന സ്വകാര്യ അച്ചടി ജോലികൾ പുറത്തേക്ക് പോകുന്നതും വിഷമം സൃഷ്ടിക്കുന്നുണ്ട്. സർക്കാർ നിർദ്ദേശിച്ച ലൈസൻസുകൾ ഇല്ലാതെ അച്ചടി ജോലികൾ സ്വീകരിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും കേരളത്തിലുണ്ട്.

സംസ്ഥാനത്ത് നേരിട്ടും അല്ലാതെയും ഒരു ലക്ഷത്തിലധികം കുടുംബങ്ങൾ ഉപജീവനത്തിന് ആശ്രയിക്കുന്നതാണ് അച്ചടി വ്യവസായം. ഇതിൻ്റെ നടപടികൾ ആവശ്യപ്പെട്ട് ഈ മാസം 31ന് സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ പ്രകടനവും ധർണയും നടത്താൻ പ്രിൻ്റേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *