May 3, 2026

ഹരിഹര പുത്രധർമ പരിപാലന ട്രസ്റ്റ് മലബാർ മേഖലാ സമ്മേളനം

0
Img 20240206 131431
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ഹരിഹര പുത്രധർമ പരിപാലന ട്രസ്റ്റ് മലബാർ മേഖലാ സമ്മേള്ളനം കുറിച്യ സമുദായ രക്ഷാധികാരി പള്ളിയറ രാമൻ ഉദ്ഘാടനം ചെയ്തു. കാസർകോട് മുതൽ തൃശൂർ വരെ ഉള്ള ട്രസ്റ്റിൻ്റെ ഭാരവാഹികളും പ്രധാന പ്രവർത്തകരും പങ്കെടുത്ത യോഗം ട്രസ്റ്റ് നടത്തിവരുന്ന ശബരിമലയിലെയും മറ്റു സേവന പ്രവർത്തനങ്ങളും വിലയിരുത്തി. ഈ വർഷം ട്രസ്റ്റ് നടത്തുന്ന ശുചിത്വ മിഷൻ പ്രവർത്തനങ്ങൾ, സ്തീ ശുചിത്വ രംഗത്തെ പ്രവർത്തനം, വിവിധ തൊഴിൽ ക്ഷേമ സേവന പ്രവർത്തനങ്ങൾ മാനേജിങ് ട്രസ്റ്റി അജയകുമാർ പ്രഖ്യാപിച്ചു. ട്രസ്റ്റ് മെംബർ ടി.അനുപ് കുമാർ. അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ട്രഷറർ വേലു സ്വാമി, ബിന്ദു ടീച്ചർ, പി.ജി.ഗീരിഷ്, എം.കെ. രാജു, ഹരി നമ്പൂതിരി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *