ആനുകൂല്യങ്ങൾ നൽകാതെ സർക്കാർ കോളേജാധ്യാപകരെ തഴയുന്നു: കെ പി സി ടി എ ജില്ലാ സമ്മേളനം
കൽപ്പറ്റ : നാലു വർഷമായി എട്ടു ഗഡു ഡി എ (29 %) കോളേജ് അധ്യാപകർക്ക് നൽകാതെ തഴയുന്ന സർക്കാർ സമീപനം ഉന്നതവിദ്യാഭ്യാ മേഖലയോട് കാണിക്കുന്ന അവഗണനയുടെ ഏറ്റവും ഉത്തമ ഉദാഹരണമാണെന്നു കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ ) വയനാട് ജില്ലാ സമ്മേളനം വിലയിരുത്തി. നിലവിൽ 17 % ആണ് ലഭിക്കുന്നത്. യഥാർത്ഥത്തിൽ ഈ 2024 വർഷത്തെ ഒഴികെ 46 % ആണ് ലഭിക്കേണ്ടത്. മാത്രവുമല്ല 2016 മുതൽ 2019 വരെയുള്ള യൂ ജി സി ഏഴാം ശമ്പള പരിഷ്കരണ കുടിശ്ശികയും ഇതുവരെ നൽകാതെ സർക്കാർ നീട്ടിക്കൊണ്ടുപോകുന്ന നിലപാട് അതി ദയനീയമാണ് .
കേരളത്തിലെ കോളേജ് അധ്യാപകർക്ക് യൂ ജി സി 2018 റെഗുലേഷൻ വഴിയുള്ള പി എച് ഡി ഇൻക്രെമെന്റ് കെ പി സി ടി എ നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിഡി പ്രകാരം നൽകണമെന്ന് പറഞ്ഞിട്ടും ഡിവിഷൻ ബെഞ്ചിലേക്ക് അപ്പീൽ പോയ സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരു തരത്തിലും വളരാൻ അനുവദിക്കില്ല എന്നുള്ളതിന്റെ തെളിവാണ് .കോഴിക്കോട് സർവകലാശാലയിൽ അക്കാദമിക് കൗൺസിൽ രൂപീകരിക്കാനാരംഭിച്ചിട്ടും അത് പൂർത്തിയാക്കാതെ അനിശ്ചിതമായി നീട്ടിയതും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കും.
കൂടാതെ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ഇലക്ഷനിൽ സർവകലാശാല ആക്ടിന് വിപരീതമായി സർവകലാശാല ഡിപ്പാർട്‌മെന്റിലെ രണ്ടു അധ്യാപകരുടെ നോമിനേഷൻ തള്ളിയത് ജനാധിപത്യ വിരുദ്ധമാണെന്നും അതിനെതിരെ ഏതറ്റം വരെയും പോകാൻ കെ പി സി ടി എ തയ്യാറാണെന്നും,കാലിക്കറ്റ് സർവകലാശാല നിയമവിരുദ്ധമായി പത്രിക തള്ളിയതിനെതിരെ പരാതി നൽകിയതിനാൽ നിലവിൽ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ തിരഞ്ഞെടുപ്പ് ഗവർണർ മരവിപ്പിച്ചിരിക്കുകയാണ്.
സർവകലാശാലയുടെ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റോ അക്കാദമിക് കൗൺസിലോ ഇല്ലാത്തതു അടുത്ത വര്ഷം ആരംഭിക്കാനിരിക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാമുകളെ കാര്യമായി ബാധിക്കുമെന്നും ഇതുവരെ റെഗുലേഷനും കരികുലവും സിലബസും പ്രസിദ്ധീകരിക്കാൻ സർവകലാശാലക്ക് സാധിക്കാത്തതു ആശങ്ക ജനകമാണെണെന്നും ഫൗണ്ടേഷൻ കോഴ്‌സുകളിൽ സിലബസ് ഇല്ലാത്തതിനാൽ ഒന്നാം വർഷ ബിരുദം തുടങ്ങുമ്പോൾ പാഠ പുസ്തകങ്ങൾ ലഭിക്കാതെ വിദ്യാർഥികൾ വലയുന്ന സാഹചര്യം അതീവ ഗൗരവമുള്ളതാകുമെന്നും കുട്ടികളുടെ ഭാവിയെ അത് ബാധിക്കുമെന്നും സമ്മേളനം വിലയിരുത്തി. ബത്തേരി അധ്യാപക ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സുൽത്താൻ ബത്തേരി അർബൻ ബാങ്ക് പ്രസിഡന്റ് ഡി പി രാജശേഖരൻ സമ്മേളനം ഉൽഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് പി കബീർ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ഡോ. ജോഷി മാത്യു പ്രൊഫ. സിബിജോസഫ് ഡോ . വിൽസൺ മത്തായി,ഡോ.മരിയ മാർട്ടിൻ ജോസഫ് ഡോ. സുനിൽ ജോസ് ,സ്മിത ചാക്കോ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന മാനന്തവാടി മേരി മാതാ കോളേജ് പ്രിൻസിപ്പൽ ഡോ.മരിയ മാർട്ടിൻ ജോസഫിന് യാത്രയയപ്പു നൽകി .
2024 -2025 വർഷത്തേക്കുള്ള ജില്ലാ കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു. പ്രസിഡന്റ്: വിൽസൺ .എം .എ. സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി ,വൈസ് പ്രസിഡന്റുമാർ എൻ മുഹമ്മദ് റാഫി ഡബ്ലിയു എം.ഓ.കോളേജ് മുട്ടിൽ ,സ്മിത ചാക്കോ പഴശ്ശിരാജാ പുൽപള്ളി ,സെക്രട്ടറി: സിബി ജോസഫ് ഡബ്ലിയു എം ഓ കോളേജ് മുട്ടിൽ , ജോയിന്റ് സെക്രട്ടറിമാരായി ഡോ. സീന തോമസ് സെന്റ് മേരീസ് സുൽത്താൻ ബത്തേരി ,
ലിന്റു ജോസ് പഴശ്ശിരാജാ പുൽപള്ളി ,ട്രെഷറർ ടോണി തോമസ് പൊടിമറ്റം പഴശ്ശി രാജ കോളേജ് പുൽപ്പള്ളി എന്നിവരെയും തെരെഞ്ഞെടുത്തു .





Leave a Reply