October 8, 2026

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ പശുവിനെ കൊന്നു

0
Img 20240221 185218
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ പല്‍പ്പള്ളി പഞ്ചായത്തിലെ കുറിച്ചിപ്പറ്റയില്‍ കടുവ പശുക്കളെ അക്രമിച്ചു. ഒന്നിനെ കൊന്നു. വയലില്‍ കെട്ടിയിരുന്ന പശുക്കളെയാണ് അക്രമിച്ചത്. കിളിയാം പേട്ടയില്‍ ബിന്ദു ശശീന്ദ്രന്‍ എന്നയാളുടെ പശുക്കളെയാണ് അക്രമിച്ചത്. കടുവ ആദ്യം പിടിച്ച പശു കുതറി രക്ഷപ്പെട്ടു. രണ്ടാമത്തെ പശുവാണ് ചത്തത്. നാട്ടുകാര്‍ ബഹളം വച്ചതോടെ ജഡം ഉപേക്ഷിച്ചു കടുവ ഓടി പോവുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ രക്ഷപ്പെട്ട പശുവിന് പുല്‍പ്പള്ളിയില്‍ നിന്നെത്തിയ മൃഗസംരക്ഷണ വിഭാഗം ചികിത്സ നല്‍കി. പാക്കത്തേക്കുള്ള വഴിയില്‍ കുറിച്ചിപ്പറ്റ വയലിലാണ് സംഭവം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *