വയനാടിന്റെ രോദനം; കവിത പ്രകാശനം ചെയ്തു
കല്‍പ്പറ്റ. പൂതാടി സ്വദേശിയും കേരള ബാങ്ക് ഉദ്യോഗസ്ഥനുമായ എ പ്രദീപ് കുമാര്‍ എഴുതിയ വയനാടിന്റെ രോദനം കവിത പ്രകാശനം ചെയ്തു. വന്യമൃഗങ്ങള്‍ കാടിറങ്ങി മനുഷ്യജീവനുകള്‍ അടക്കം അപഹരിക്കുന്നതിന്റെ ഭീതിയാണ് കവിതയിലുള്ളത്. പാടിയതും പ്രദീപ് കുമാറാണ്. കവിതയുടെ ദൃശ്യ ചിത്രീകരണമാണ് ഇന്നശല പ്രകാശനം ചെയ്തത്. പ്രകാശനം പി.ജെ തോമസ് നിര്‍വഹിച്ചു. സാമൂഹിക മാധ്യങ്ങളിലെ പ്രകാശനം പി.ജി വിജയന്‍ നിര്‍വഹിച്ചു. മാത്യൂ എടയക്കോട് അധ്യക്ഷനായി. എ.വി ജയന്‍ കേണിച്ചിറ, എന്‍.പി വേണുഗോപാലന്‍, കെ മുരളീധരന്‍ സംസാരിച്ചു. സ്മൃതിമധുരം കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിച്ചത്. വയനാട്ടില്‍ വന്യമൃഗശല്ല്യം രൂക്ഷമാകുന്ന കാലത്ത് കവിതയിലൂടെ തശന്റ പ്രതിഷേധം അറിയിക്കുകയാണ് പ്രദീപ്കുമാര്‍. ദൃശ്യവല്‍ക്കരണത്തിന്റെ പിന്നില്‍ ധനഞ്ജയ് മുരളി, അപ്പു, ആദര്‍ശ് അപ്പു എന്നിവരാണ് പ്രവര്‍ത്തിച്ചത്. ചടങ്ങിന് ജോര്‍ജ് കോര നന്ദി പറഞ്ഞു.




Leave a Reply