ജനമൈത്രി പോലീസ് വീൽചെയർ നൽകി
വെള്ളമുണ്ട: വയനാട് ജില്ലാ ജനമൈത്രി പോലീസ് നിർധനരായ കിടപ്പു രോഗികൾക്ക് വീൽചെയർ നൽകി. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുവടി കോളനിയിലെ കിടപ്പു രോഗികളായ അച്ചപ്പൻ, അമ്മു എന്നിവർക്കാണ് വീൽ ചെയർ നൽകിയത്. ജില്ലാ ജനമൈത്രി പോലീസ് അസി. നോഡൽ ഓഫീസർ കെ.എം. ശശിധരൻ, വെള്ളമുണ്ട സബ് ഇൻസ്‌പെക്ടർ സാദിർ തലപ്പുഴ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജനമൈത്രി ബീറ്റ് ഓഫീസർ സുഹാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രമേശ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, കോളനിയിലെ ബാലൻ, ബിനു എന്നിവർ സംസാരിച്ചു.
Leave a Reply