June 16, 2026

ക്ഷാമബത്താ കുടിശ്ശിക നിഷേധിച്ചതില്‍ പ്രതിഷേധം              

0
20240313 200847
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക കവര്‍ന്നെടുത്ത സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചുകൊണ്ട് എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ചും 2021 ജനുവരി മുതല്‍ നാളിതുവരെ വിരമിച്ചവര്‍ക്ക് അനുവദിക്കാതെയും കവര്‍ന്നെടുക്കുന്ന സംസ്ഥാനസര്‍ക്കാര്‍ നടപടിക്കെതിരെ നിയമ പോരാട്ടങ്ങള്‍ക്ക് എന്‍ജിഒ അസോസിയേഷന്‍ നേതൃത്വം നല്‍കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ജി എസ് ഉമാശങ്കര്‍ പറഞ്ഞു. പ്രതിഷേധ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബെന്‍സി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ജെ ഷൈജു മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന യോഗങ്ങളില്‍ ജില്ലാ ഭാരവാഹികളായ എന്‍ ജെ ഷിബു, കെ ടി ഷാജി, പിടി സന്തോഷ്, അന്‍വര്‍ സാദത്ത് , സിനീഷ് തോമസ് കെ എസ് പ്രജീഷ് , പി പി ശശിധരക്കുറുപ്പ് , ഇ ടി രതീഷ് , അബ്ദുല്‍ മുനീര്‍, രാജീവ്, പി എസ് ശാരിക, കെ ബിജുല , വിജേഷ് പോള്‍, അബ്ദുല്‍ ജലീല്‍ അഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *