May 11, 2026

വിളമ്പുകണ്ടം ജിഎൽപി സ്കൂൾ വാർഷികമാഘോഷിച്ചു

0
Img 20240314 143811lzlhdwy
By ന്യൂസ് വയനാട് ബ്യൂറോ

വിളമ്പുകണ്ടം: വിളമ്പുകണ്ടം ജിഎൽപി സ്കൂ‌ളിന്റെ നൂറ്റിയഞ്ചാം വാർഷികാഘോഷവും മുപ്പത്തി രണ്ടു വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക കെ.കെ ലൈല ടീച്ചർക്കുള്ള യാത്രയയപ്പും നടത്തി. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ആസ്യ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി സുബൈർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്‌കൂളിന് നൽകിയ ഇന്ററാക്ടീവ് പാനലിൻ്റെയും ആക്ടിവിറ്റി ക്ലാസ് റൂമിന്റെയും ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ നിർവഹിച്ചു.

പ്രവീണ ഇ സി റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് മെമ്പർ ശോഭന രാമകൃഷ്‌ണൻ, ബിആർസി ട്രൈനർ സതീഷ് ബാബു, എസ് എം സി ചെയർമാൻ സുരേഷ് കളർത്തൊട്ടി, എംപിടിഎ പ്രസിഡന്റ് ശ്രീവിദ്യ, സത്യജിത്, ക്ലിന്റ് പി ജെ തുടങ്ങിയവർ വിവിധ പുരസ്‌കാരങ്ങൾ സമ്മാനിച്ച് കൊണ്ട് സംസാരിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് വാറുമ്മൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജി മോൻ ജോർജ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *