May 11, 2026

പഠനോപകരണങ്ങൾ വിതരണം ചെയ്തു

0
Img 20240319 Wa0034
By ന്യൂസ് വയനാട് ബ്യൂറോ

മടക്കിമല: ജി.എൽ.പി.എസ് മടക്കി മലയിൽ ഗോത്രവിഭാഗം കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, മുട്ടിൽ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്കാണ് മേശയും കസേരയും വിതരണം ചെയ്‌തത്. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് റസാഖ് അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ വിജു പി.കെ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഷ്റഫ് ചിറയ്ക്കൽ, ഇംപ്ലിമെന്റ്റിങ് ഓഫീസർ പി.എസ്. ഗിരീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ബീന വി.ജി എന്നിവർ ആശംസകൾ നേർന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *