June 16, 2026

സജ്‌ന സജീവനെ സിഐടിയു ആദരിച്ചു 

0
Img 20240319 124758
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്‌ത്‌ നാടിൻ്റെ അഭിമാനമായി മാറിയ മാനന്തവാടി ചൂട്ടക്കടവ് സ്വദേശിനി സജന സജീവനെ ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോഴ്സ് & വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആദരിച്ചു.

മാനന്തവാടി എകെജി ഓട്ടോ സ്റ്റാന്റിൽ വെച്ച് (പോസ്റ്റ് ഓഫീസ് ജഗ്ഷൻ) നടന്ന യോഗത്തിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം വിനോജ് ഉപഹാരം നൽകി. ഏരിയ കമ്മിറ്റി അംഗം രജിത് സി.കെ, മുൻസിപ്പൽ ജോ.സെക്രട്ടറി മുഹമ്മദ് റാഫി കെ.ടി, ബിജു സി.ടി, ലിയോ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *