April 27, 2024

ഷാഫിയുടെ പുരാണ സംഗീതശേഖരം ഇനി മദീനയിലും

0
Img 20240319 122741

വൈത്തിരി: ഷാ​ഫി​യു​ടെ പു​രാ​ണ ശേ​ഖ​ര​ത്തി​ലെ ഗ്രാ​മ​ഫോ​ൺ റെ​ക്കോ​ഡ് ഡി​സ്ക് ഇനി മ​ദീ​ന​യി​ലെ ഇ​സ്‍ലാ​മി​ക കാ​ര്യാ​ല​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള പു​രാ​വ​സ്തു മ്യൂ​സി​യ​ത്തി​ൽ. ഈ​ജി​പ്തി​ലെ പ്രമുഖ പ​ണ്ഡി​ത​നാ​യി​രു​ന്ന അ​ബ്ദു​ൽ ബാ​സി​ത് അ​ബ്ദു​സ്സ​മ​ദി​ന്റെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​മാ​ണ് ഡി​സ്‌​കി​ൽ. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഷാ​ഫി മ​ദീ​ന​യി​ൽ നേ​രി​ട്ടെ​ത്തി മ്യൂസി​യം അ​ധി​കൃ​ത​ർ​ക്കു റെ​ക്കോ​ഡ് ഡി​സ്ക് കൈമാറുകയായിരുന്നു. ഇതോടൊപ്പം ഒരു ഗ്രാമഫോണും പഴയകാല പെൻഡുലം ക്ളോക്കും, മ്യുസിയത്തിനു നൽകി.

ഗ്രാമഫോൺ, പെഡൽ ഹാർമോണിയം, റെക്കോർഡ് പ്ലെയ്, സിത്താർ, വാൽവ് റേഡിയോ, സിംഫണി മ്യുസിക് ബോക്സ് തുടങ്ങിയ പഴയ കാല സംഗീത ഉപകരണങ്ങളുടെ ശേഖരവും, മ്യൂസിയവും, ഉപകരണങ്ങളുടെ റിപ്പയറിങ്ങും ഷാഫി ചെയ്തുവരുന്നു.

മുകേഷ് അംബാനി മുതൽ എയർ മാർഷൽ അമിത് തിവാരി, സിനിമ താരം ദീപ്തി നവൽ, തിരുവനന്തപുരത്തെ രാജാവ് പദ്‌മനാഭ വർമ്മ തമ്പുരാൻ, ഇന്ത്യൻ ആർമി 27 ആം ബറ്റാലിയന്റെ മേജർ ജനറൽ മൻരാജ് സിംഗ് തുടങ്ങിയ നിരവധി പ്രമുഖരും അല്ലാത്തവരും സംഗീത ഉപകരണങ്ങളുടെ സേവനങ്ങൾക്കായി ഷാഫിയുടെ സഹായം തേടിയിട്ടുണ്ട്. രണ്ടു വർഷം മുൻപ് പി ഭാസ്കരൻ മാസ്റ്റർ അവാർഡ് ഷാഫിക്ക് ലഭിച്ചു. നാല് വർഷം മുൻപാണ് അദ്ദേഹം തളിപ്പുഴയിൽ മ്യുസിയം തുടങ്ങുന്നത്. കോഴിക്കോട് കല്ലായി സ്വദേശിയാണ് മുഹമ്മദ് ഷാഫി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *