June 16, 2026

മാനന്തവാടി താലൂക്ക് ടീച്ചേഴ്‌സ് സൊസൈറ്റി പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

0
Img 20240319 125331
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി താലൂക്ക് ടീച്ചേഴ്സ‌് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ക്ലബ് കുന്നിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം സംഘം പ്രസിഡണ്ട് കെ.ബി.സിമിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാനന്തവാടി എം.എൽ.എ. ഒ.ആർ. കേളു നിർവ്വഹിച്ചു.

 

ഗൃഹോപകരണ വായ്‌പാ പദ്ധതി സഹകരണ സംഘം ജോ. ഡയറക്‌ടർ എം. സജീർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി.എ.ദേവകി, വിൽസൺ തോമസ്,ജില്ലാ സെക്രട്ടറി ടി രാജൻ, ജില്ലാ പ്രസിഡണ്ട് എ.ഇ. സതീഷ് ബാബു, ഉപജില്ല സെക്രട്ടറി ഇ.എം. രാഗേഷ്, സൊസൈറ്റിയുടെ മുൻ സെക്രട്ടറി ഫ്രാൻസിസ് സേവ്യർ, പ്രസിഡണ്ട് പി.ജെ. സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 

യോഗത്തിൽ സംഘം സെക്രട്ടറി കെ. എ. അനൂപ് കുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് ടി. എ. ഷബീന നന്ദിയും പറഞ്ഞു. സംഘം ഡയറക്ട്‌ടർമാരായ വി. കൃഷ്‌ണൻ, വി. എസ്. രശ്മി, ഓഫീസ് ജീവനകാരായ കെ.കെ. ശ്രീജിത്ത്, കെ പിങ്കി എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *