June 17, 2026

ആനി രാജയ്ക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി അരീക്കോട് ഗവ.ഐ.ടി.ഐ വിദ്യാര്‍ഥികള്‍

0
Img 20240320 194734
By ന്യൂസ് വയനാട് ബ്യൂറോ

അരീക്കോട്: വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജയ്ക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഏറനാട് നിയോജകമണ്ഡലത്തിലെ ഗവ.ഐ.ടി.ഐ വിദ്യാര്‍ഥികള്‍. തെരഞ്ഞെടുപ്പു പര്യടനനത്തിന്റെ ഭാഗമായി ക്യാമ്പസിലെത്തിയ സ്ഥാനാര്‍ഥിയെ അശ്വിന്‍രാജ്, ഇര്‍ഫാന്‍, ജഫ്‌ന, അര്‍ച്ചന തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ രക്തഹാരം അണിയിച്ച് സ്വീകരിച്ചു.

വിദ്യാര്‍ഥികളുമായി സംവദിച്ച ആനി രാജ പുത്തന്‍ വിദ്യാഭ്യാസ നയത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട വിദ്യാഭ്യാസം ധനശേഷിയുള്ളവരുടെ മക്കള്‍ക്കുമാത്രം സാധ്യമാക്കുന്ന നയങ്ങള്‍ക്കെതിരായ പോരാട്ടം കാമ്പസുകളില്‍നിന്നു തുടങ്ങണമെന്ന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനു ഇടതുപക്ഷം നടത്തുന്ന പരിശ്രമങ്ങള്‍ വിശദീകരിച്ചു.

വയനാടിനെ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്യാനായാല്‍ വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനു ശബ്ദം ഉയര്‍ത്തുമെന്ന് വിദ്യാര്‍ഥികള്‍ക്കു വാക്കുനല്‍കി. വിദ്യാര്‍ഥികളോടും അധ്യാപകരോടും ജീവനക്കാരോടും വോട്ട് അഭ്യര്‍ഥിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *