October 3, 2026

നൈറ്റ്‌ മാർച്ചിൽ പ്രതിഷേധമിരമ്പി

0
Img 20240322 085106
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പൗരത്വഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നൈറ്റ് മാർച്ചിൽ ബഹുജന പ്രതിഷേധമിരമ്പി. പൗരത്വഭേദഗതി നിയമം അറബികടലിലെന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച് നടത്തിയത്. മതം പൗരത്വത്തിന് മാനദണ്ഡമാകുന്ന കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ നൈറ്റ് മാർച്ചിൽ പ്രതിഷേധ മുദ്യാവാക്യങ്ങളുയർന്നു.

വ്യാഴാഴ്ച രാത്രി 7.30തോടെ എരുമത്തെരുവ് സിഐടിയു ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് നഗരം ചുറ്റി എൽഎഫ് ജംഗ്ഷൻ വഴി ഗാന്ധിപാർക്കിൽ സമാപിച്ചു. നൂറുകണക്കിനാളുകൾ പ്രതിഷേധ സമരത്തിൽ അണിചേർന്നു. നൈറ്റ് മാർച്ച് ഒ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. എ എൻ പ്രഭാകരൻ അധ്യക്ഷനായി. വി കെ ശശിധരൻ, പി വി സഹദേവൻ, പി കെ സുരേഷ്, ശോഭരാജൻ, എ ജോണി, പി ടി ബിജു, പി എം ഷബീറലി, ജസ്റ്റിൻ ബേബി, കുന്നുമ്മൽ മൊയ്തു, ജുനൈദ് കൈപാണി എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *