June 15, 2026

ലൈസൻസിന്റെയും ആർസി ബുക്കിന്റെയും പ്രിന്റിങ് പുനരാരംഭിച്ചു

0
Img 20240324 090107
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് മുടങ്ങിക്കിടന്ന ലൈസന്‍സിന്റെയും ആര്‍സി ബുക്കിന്റെയും പ്രിന്റിങ് പുനരാരംഭിച്ചു. വരും ദിവസങ്ങളിൽ തന്നെ തപാൽ മുഖേന വീടുകളിൽ ആർസി ബുക്കുകളും, ലൈസൻസും എത്തിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു.

 

കരാര്‍ കമ്പനിക്ക് ഒന്‍പത് കോടി രൂപ കടമായതോടെയാണ് പ്രിന്റിങ് നിര്‍ത്തിയത്. ഇതിനുപുറമേ തപാൽ വകുപ്പിനും കുടിശ്ശിക ആയതോടെ അച്ചടിച്ച ലൈസൻസുകൾ അയക്കാൻ തപാൽ വകുപ്പും തയ്യാറായിരുന്നില്ല. ടെസ്റ്റ് പാസായിട്ടും പണമടച്ചിട്ടും നിരവധി പേര്‍ക്കാണ് ലൈസന്‍സ് കിട്ടാത്തത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *