May 11, 2026

ജില്ലയിലെ എസ്എസ്എൽസി റെസിഡൻഷ്യൽ ക്യാമ്പുകൾ സമാപിച്ചു

0
Img 20240325 155252
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ജില്ലയിലെ എസ്എസ്എൽസി റെസിഡൻഷ്യൽ ക്യാമ്പുകൾ സമാപിച്ചു. എസ്എസ്എൽസി പരീക്ഷയോട് അനുബന്ധിച്ച് സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് ജില്ലയിലെ സ്കൂളുകളിൽ എസ്.ടി വിദ്യാർത്ഥികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ഒരു മാസമായി നടന്നു വന്ന എസ്എസ്എൽസി റസിഡൻഷ്യൽ ക്യാമ്പിന്റെ സമാപനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

 

സ്കൂൾ പി.ടി.എ പ്രസിഡൻറ് രഞ്ജിത്ത് മാനിയിൽ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ മഹേഷ്. ടി സ്വാഗതം ആശംസിച്ചു. അധ്യാപകരായ നാസർ മാസ്റ്റർ, പ്രസാദ് വി കെ, വിജിഷ ടീച്ചർ എന്നിവർ സംസാരിച്ചു. ക്യാമ്പ് കോർഡിനേറ്റർ അബ്ദുൽസലാം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 47 കുട്ടികൾ വെള്ളമുണ്ട ക്യാമ്പിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *