June 11, 2026

ജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂൾ വാർഷികാഘോഷവും സംഘടിപ്പിച്ചു 

0
Img 20240331 140241
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി വിജയ ഹയർസെക്കണ്ടറി സ്കൂ‌ളിന്റെ ജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്ക്‌കൂൾ വാർഷികാഘോഷവും നാടൻപാട്ട് കലാകാരൻ മാത്യൂസ് വൈത്തിരി ഉദ്ഘാടനം ചെയ്‌തു. ജൂബിലി സമാപന പ്രഖ്യാപനം സീരിയൽ സിനിമാ താരവും പൂർവ വിദ്യാർഥിയുമായ ദേവന്ദ്ര നാഥ് നടത്തി. സ്കൂ‌ൾ വെബ് സൈറ്റ് ഉദ്ഘാടനം കോഴിക്കോട് ആർ.ഡി.ഡി. എം. സന്തോഷും സ്‌കൂൾ ബ്രോഷർ പ്രകാശനം വയനാട് എച്ച്.എസ്.എസ്. കോ- ഓർഡിനേറ്റർ ഷിവി കൃഷ്‌ണനും, പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള സമ്മാന വിതരണം എ.ഇ.ഒ. ജോളിയാമ്മ മാത്യുവും, വിവിധ മേഖലകളിൽ വിജയം കൈവരിച്ചവർക്കുള്ള ആദരവ് സ്കൂ‌ൾ മാനേജർ പി.സി. ചിത്രയും നിർവഹിച്ചു.

സ്‌കൂൾ പ്രിൻസിപ്പൽ കെ.എസ്. സതി, പി.ടി.എ. പ്രസിഡന്റ് ടി.എം. ഷമീർ, പി.എ. മുഹമ്മദ്, ഷീന പ്രിൻസ്, ജി. ബിന്ദു, കെ. സിന്ധു, വി.എൻ. ശശീധരൻ, മാത്യു മത്തായി ആതിര, ഇവാന ഫ്രാൻസിസ്, പി.കെ. സന്തോഷ് കുമാർ, റെയ്ഹാനത്ത് തുടങ്ങിയവർ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സമാപന ഘോഷയാത്ര, മെഗാ തിരുവാതിര, കുട്ടികളുടെ കലാപരിപാടികൾ എന്നിവയുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *