June 11, 2026

സ്വകാര്യ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ജീവനൊടുക്കി

0
Img 20240331 230750
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: അരപ്പറ്റ നസീറ നഗര്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെ യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫ.കെ.ഇ. ഫെലിസ് നസീറ(31ആണ്) മരിച്ചത്. ക്യാമ്പസിലെ താമസസ്ഥലത്ത് കെട്ടിത്തൂങ്ങിയ നിലയിലാണ് ഞായറാഴ്ച വൈകുന്നേരം കണ്ടെത്തിയത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വൈകുന്നേരം 5.19ന് മരണം സ്ഥിരീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തും. കോഴിക്കോട് ഫറൂഖ് സ്വദേശിനിയാണ്. രണ്ടുവര്‍ഷമായി മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലാണ് സേവനം ചെയ്യുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *