May 17, 2026

സുരഭിക്കവല കപ്പേളയിൽ സംയുക്ത തിരുനാൾ മെയ് 6 മുതൽ 12 വരെ

0
20240504 163431
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: വിശുദ്ധ സെബസ്ത്യാനോസിൻ്റേയും വിശുദ്ധ യൂദാതദ്ദേവൂസിൻ്റേയും സംയുക്ത തിരുനാൾ മെയ് 6 മുതൽ 12 വരെ നടക്കും. ആറിന് രാവിലെ 6.30 ന് ഫാ.ജെസ്റ്റിൻ മൂന്നനാൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. തതുടർന്ന് വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും. മെയ് ഏഴ് മുതൽ 11 വരെ എല്ലാ ദിവസവും രാവിലെ 6.30ന് വിശുദ്ധ കുർബാനയും, നൊവേനയും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിന്റെ പ്രധാന ദിനമായ മെയ് 12ന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ.അജയ് തേക്കിലക്കാട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് പച്ചിക്കരമുക്ക് പന്തലിലേക്ക് ആഘോഷമായ തിരുനാൾ പ്രഥക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും നേർച്ച ഭക്ഷണവും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *