May 26, 2026

1967-ൽ നാടുവിട്ടയാൾ അരനൂറ്റാണ്ടിന് ശേഷം വീട്ടിലെത്തി

0
IMG-20171106-WA0003-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:പതിനെട്ടാം വയസിൽ നാട് വിട്ട ആൾ അൻപത് വർഷത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തി 
:പിണങ്ങോട് മുക്ക് കീഴ്പുറം അബ്ദു റഹ്മാനാണ് അഞ്ച് പതിറ്റാണ്ടിന് ശേഷം വീട്ടിൽ തിരിച്ചെത്തിയത് അബ്ദുറഹ്മാൻ തിരിച്ചെത്തിയപ്പോൾ പ്രിയപെട്ട ഉമ്മയുടെ വേർപാടാണ് അദ്ദേഹം ഞെട്ടലോടെ കേട്ടത് .
 കരുതിയ അബ്ദുറഹ്മാൻ വീട്ടിൽ തിരിചെത്തിയ സന്തോഷത്തിലാണ് ബന്ധുക്കൾ അൻപത് വർഷം മുൻപ് വീട് വിട്ടിറങ്ങിയ അബ്ദുറഹ്മാൻ ഞായറാഴ്ച രാവിലെയാണ് പിണങ്ങോട് മുക്കിലെ വീട്ടിൽ തിരിച്ചെത്തിയത് ..
അബ്ദുറഹ്മാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പ്രിയപെട്ട ഉമ്മ ഉൾപെടെ പലരും ജീവിച്ചിരിപ്പില്ല '
മുന്ന് സഹോദരിമാരും അവരുടെ മക്കളും മറ്റു ബന്ധുക്കളുമാണ് ജീവിച്ചിരിപ്പുളളത്…. അബ്ദുറഹ്മാമനെ ഏറെ സന്തോഷത്തോടെയാണ് കുടുംബം സ്വീകരിച്ചത് ..
തമിഴ്നാട് പൊള്ളാച്ചിയിൽ വച്ച് വയനാട് സ്വദേശികളെ കണ്ടുമുട്ടിയതാണ് അബ്ദു ഹ് മാന് തിരിച്ചെത്താൻ കാരണമായത് .
കഴിഞ്ഞ ദിവസം ബന്ധുക്കൾ പൊള്ളാച്ചിയിലെത്തി ഇദ്ദേഹത്തെ തിരിച്ചറിയുകയും ചെയ്തു ..
തുടർന്നാണ് നീണ്ട അൻപത് വർഷത്തിന് ശേഷം ഉറ്റവരുടെ അടുത്തേക്ക് ഇദ്ദേഹം തിരിചെത്തുന്നത്.
ചെറുപ്പത്തിൽ തോന്നിയ ബുദ്ധിമോശമാണ് നാട് വിടാൻ കാരണം. നാടായ നാടെല്ലാം ചുറ്റി കറങ്ങി പോണ്ടിച്ചേരിയിൽ താമസമാക്കിയിട്ട് 20 വർഷത്തോളമായി ഇതിനിടയിലാണ് സ്വന്തക്കാരെ കണ്ടെത്താൻ വഴിതെളിയുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *