May 9, 2026

എം.എസ്.എസ്. സ്ഥാപക ദിനം: മുന്‍ ജില്ലാ ഭാരവാഹികളെ ആദരിച്ചു

0
Img 20240505 163648
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: എം.എസ്.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റയിലെ മുന്‍ ജില്ലാ ഭാരവാഹികളെയും പ്രധാന പ്രവര്‍ത്തകരെയും വീട്ടിലെത്തി ആദരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം കൈമാറി. മുന്‍ ജില്ലാ പ്രസിഡന്റുമാരായ കല്ലങ്കോടന്‍ മൂസ ഹാജി, പയന്തോത്ത് മൂസ ഹാജി, വി.എ.മജീദ്, എം.കെ.സി.അഹമ്മദ് ഹാജി, അഡ്വ.കെ.അബ്ദുറഹിമാന്‍, വട്ടക്കാരി ഹംസ മുന്‍ ജില്ലാ സെക്രട്ടറിമാരായ നെല്ലോളി മജീദ്, നാസര്‍ കല്ലങ്കോടന്‍, അലവി വടക്കേതില്‍, എം.കെ.നാസര്‍, കെ.കെ.കുഞ്ഞമ്മദ്, അബു ഗൂഡലായ് പ്രധാന പ്രവര്‍ത്തകരായ മങ്ങാടന്‍ പോക്കര്‍, സി.വി.ഇബ്രാഹിം, ഇസ്മായില്‍ മൗലവി എന്നിവരെയാണ് ആദരിച്ചത്.

പരേതരായ നെല്ലോളി മജീദ്, എം.കെ.നാസര്‍, സി.വി.ഇബ്രാഹിം എന്നിവരുടെ ഉപഹാരങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് യു.എ.അബ്ദുല്‍ മനാഫ്, ജില്ലാ ട്രഷറര്‍ സി.കെ.അബ്ദുല്‍ അസീസ്, ജില്ലാ ജോ.സെക്രട്ടറി സലീം അറക്കല്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ പി.പി.മുഹമ്മദ്, ഇബ്രാഹിം പുനത്തില്‍, കല്‍പ്പറ്റ യൂണിറ്റ് പ്രസിഡന്റ് സൂപ്പി തോട്ടൂളി, സെക്രട്ടറി പോക്കു മുണ്ടോളി, വി.ബദറുദ്ധീന്‍, കെ.അബ്ദുല്‍ കരീം നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *