September 4, 2026

സുരഭിക്കവല കപ്പേളയിൽ തിരുനാളിന് തുടക്കമായി

0
Img 20240506 140945
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: മുള്ളൻകൊല്ലി സെയ്ൻ്റ് മേരീസ് ഫൊറോന ദേവാലയത്തിന് കീഴിലുള്ള സുരഭി കപ്പേളയിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റേയും വിശുദ്ധ യൂദാതദ്ദേവൂസിൻ്റേയും സംയുക്ത തിരുനാളിന് തുടക്കമായി. തിരുനാളിന്തുടക്കം കുറിച്ച് ഫാ.ജെസ്റ്റിൻ മൂന്നനാൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയിലും നൊവേനയിലും നിരവധിപ്പേർ പങ്കു ചേർന്നു. മെയ് ഏഴ് മുതൽ 11 വരെ രാവിലെ 6.30ന് വിശുദ്ധ കുർബാനയും, നൊവേനയും നടക്കും. തിരുനാളിൻ്റെ പ്രധാന ദിനമായ 12ന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. അജയ് തേക്കിലക്കാട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് പച്ചിക്കരമുക്ക് പന്തലിലേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണത്തോടെ തിരുനാളാഘോഷത്തിന് കൊടിയിറങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *