May 16, 2026

മതവിദ്യ സമൂഹത്തിന്റെ ധാർമ്മിക പുരോഗതിയെ അടയാളപ്പെടുത്തുന്നത്: കെ.ടി ഹംസ മുസ്ലിയാർ

0
20240506 214620
By ന്യൂസ് വയനാട് ബ്യൂറോ

 

വാകേരി: മത വിജ്ഞാനം സമൂഹത്തിന്റെ ധാർമ്മിക പുരോഗതിയെ അടയാളപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുവെന്ന് സമസ്‌ത വയനാട് ജില്ലാ അദ്ധ്യക്ഷനും കേന്ദ്രമുശാവറ അംഗവുമായ കെ.ടി ഹംസ മുസ്ലിയാർ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച് സുലൂക്ക് എന്നപേരിൽ നടത്തിവരുന്ന നവാഗത സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അക്കാദമി പ്രിൻസിപ്പൾ അബ്‌ദുറഹ്‌മാൻ ദാരിമി അദ്ധ്യക്ഷത വഹിച്ചു.

എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി പ്രമേയ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡണ്ട് നൗഷീർ വാഫി വെങ്ങപ്പള്ളി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു,ഉസ്‌താദ് ഹനീഫൽ ഫൈസി,മുഹമ്മദ് ദാരിമി വാകേരി, ജാഫർ ഹൈത്തമി, ബഷീർ ഫൈസി, നാസർ മൗലവി, അഫ്‌സൽ ഗസ്സാലി, നൗഷാദ് ഗസ്സാലി, കണക്കയിൽ മുഹമ്മദ് ഹാജി, കെ. കെ സൈതലവി ഹാജി,നൗഫൽ വാകേരി,ഹാരിസ് നായ്ക്കട്ടി, റംശാദലി ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *