മാനന്തവാടി നഗരസഭ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി
മാനന്തവാടി: മാനന്തവാടി നഗരസഭയിൽ 2022- 2023 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ ഒട്ടനവധി ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി നഗരസഭാ ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രതിഷേധയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജിതിൻ കെ.ആർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ട്രഷറർ അഖിൽ കെ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ബബീഷ് വി.ബി, അർജുൻ എന്നിവർ സംസാരിച്ചു.




Leave a Reply