കരിയർ ഗൈഡൻസ് ശിൽപശാല
കൽപറ്റ: ഈ വർഷം എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് വേണ്ടി സിജി വയനാട് ചാപ്റ്റർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ’ കരിയർ കഫെ എന്ന പേരിൽ മെയ് 15 നു രാവിലെ 9.30 മുതൽ കൽപറ്റയിൽ വച്ച് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കും. കോഴ്സുകൾ, സാധ്യതകൾ, സ്ഥാപനങ്ങൾ എന്നിവ പരിചയപെടുത്തുന്ന സെമിനാറിന് സിജി കരിയർ കൗൺസിലർ അസ്കർ മുക്കം നേതൃത്വം നൽകും.
പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9048329733, 9497652418 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.





Leave a Reply