സംയുക്ത തിരുനാളിന് കൊടിയിറങ്ങി
പുൽപ്പള്ളി: സുരഭിക്കവല കപ്പേളയിൽ ഏഴ് ദിവസം നീണ്ടുനിന്ന വിശുദ്ധ യൂദാതദ്ദേവൂസിന്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാൾ ഭക്തിസാന്ദ്രമായി കൊടിയിറങ്ങി. പ്രധാന തിരുനാൾ ദിനമായ ഇന്നലെ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ.അജയ് തേക്കിലക്കാട്ടിൽ, ഫാ. ജെസ്റ്റിൻ മൂന്നനാൽ, ഫാ.ജെറിൻ പൊയ്കയിൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് പച്ചിക്കരമുക്ക് പന്തലിലേക്ക് നടന്ന ആഘോഷമായ തിരുനാൾ പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് നേർച്ച ഭക്ഷണത്തോടെ തിരുനാൾ സമാപിച്ചു.





Leave a Reply