‘ലെറ്റ്സ്’ പ്രസംഗ പരിശീലന ശില്പശാല സംഘടിപ്പിച്ചു
പുൽപ്പള്ളി: സി കെ രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ രണ്ട്, നാല് സെമസ്റ്റർ ഡി.എൽ. എഡ്. അധ്യാപക വിദ്യാർത്ഥികളുടെ സഹവാസ ക്യാപിന്റെ ഭാഗമായി ‘ഹർഷാരവം’ പ്രസംഗ പരിശീലന ശില്പശാല സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പരിശീലന ക്ലാസ്സിനു നേതൃത്വം നൽകി. പ്രാരംഭ ചടങ്ങിൽ സി.കെ.ആർ.എം. ഐ.ടി.ഇ. പ്രിൻസിപ്പാൾ’ ഷൈൻ പി. ദേവസ്യ അധ്യക്ഷത വഹിച്ചു. ജിഷ്ണു എൻ. കെ, ആര്യ പ്രസാദ്, വിസ്മയ ടി. വി, വൈഷ്ണവി കെ, ബിനിഷ എൻ.ആർ, മുഹമ്മദ് ഷെനൂഫ് തുടങ്ങിയവർ സംസാരിച്ചു.
നിരവധി പേരുടെ അനുഭവങ്ങളിൽ നിന്നും അതുല്യ പ്രതിഭകളുടെ പ്രഭാഷണ പരിസരത്ത് നിന്നും ക്രോഡീകരിച്ചെടുത്ത ലക്ഷ്യവേധിയായ ടിപ്സുകളിലൂടെ അനായാസം പഠിതാക്കളെ പ്രസംഗകരാകുവാൻ പ്രാപ്തരാക്കുന്ന ‘ലെറ്റ്സ് ‘ഒ.ഇ.പി പരിശീലന പരിപാടി ജുനൈദ് കൈപ്പാണിയാണ് രൂപകല്പന ചെയ്തത്.
മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ലെറ്റ്സ് ഒ.ഇ.പി പരിശീലന പരിപാടിയുടെ നൂറുകണക്കിന് സെഷനുകൾക്ക് ഇതിനകം ജുനൈദ് കൈപ്പാണി നേതൃത്വം നൽകിയിട്ടുണ്ട്. പ്രസംഗിച്ച് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവർ മുതൽ തരക്കേടില്ലാതെ പ്രസംഗിക്കുന്ന,എന്നാൽ പ്രസംഗകലയിൽ നിലവിലുള്ള തലത്തിൽ നിന്നും കുറേക്കൂടി ഉയരെ ശോഭിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വരെ ലെറ്റ്സ് ഒ.ഇ.പി പരിശീലനം സഹായകരമാവുന്നുണ്ട്.





Leave a Reply