ഡിവൈഎഫ്ഐ പഠനോത്സവത്തിന് തുടക്കമായി
വെള്ളമുണ്ട: എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിക്കുന്ന യൂണിറ്റ് തല പഠനോത്സവത്തിന് ജില്ലയിൽ തുടക്കമായി. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഠനോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട എട്ടേനാൽ യൂണിറ്റിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി , ബ്ലോക്ക് പ്രസിഡണ്ട് കെ കെ ഇസ്മായിൽ, ജുബൈരിയത്ത്, ഹാരിസ് ഈന്തൻ എന്നിവർ സംസാരിച്ചു. അഷ്റഫ് കൊമ്പൻ അദ്ധ്യക്ഷനായി. ഗോകുൽ കെ ആർ സ്വാഗതവും സിജോ ജോസ് നന്ദിയും പറഞ്ഞു.





Leave a Reply