May 16, 2026

സബ്ജൂനിയർ, ജൂനിയർ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ നടത്തി

0
Img 20240515 185715
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായുള്ള സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലെ ജില്ലാ ഫുട്ബോൾ ടീം ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിലായിരുന്നു സെലക്ഷൻ. താലൂക്ക് തലത്തിൽ സെലക്ഷൻ നൽകിയ 30 പേർക്ക് വീതം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പരിശീലനം നൽകിയിരുന്നു. ഇത്തരത്തിൽ പരീശിലനം ലഭിച്ച കുട്ടികളിൽ നിന്നാണ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നടത്തിയത്.

ജില്ലാ സ്റ്റേഡിയത്തിൽ വെച്ച് താലൂക്ക് തലത്തിലുള്ള മത്സരങ്ങളായായിരുന്നു സെലക്ഷൻ. സെലക്ഷൻ രീതിയിൽ കാര്യക്ഷമമായ മാറ്റമാണ് ഡിഎഫ്എ നടപ്പിലാക്കിയത്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയഷൻ പ്രസിഡണ്ട് കെ റഫീഖ് അദ്ധ്യക്ഷനായി. സെക്രട്ടറി ബിനു തോമസ് സ്വാഗതവും എക്സിക്യുട്ടീവ് അംഗം വി സിറാജ് നന്ദിയും പറഞ്ഞു. കെ ആർ സജീവ്, നിശാന്ത് മാത്യു, ഷഫീർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *