ഇന്ത്യന്‍ കോഫി: ഗ്രോവേഴ്‌സ് അസോസിയേഷന്‍ പദ്ധതി തയാറാക്കും
കല്‍പ്പറ്റ: വയനാടന്‍ റോബസ്റ്റ കാപ്പിക്ക് അന്താരാഷ്ട വിപണി ഉറപ്പിക്കാനും ഇന്ത്യന്‍ കോഫി മേഖലയില്‍ പ്രാധാന്യം നേടുന്നതിനും പദ്ധതി തയാറാക്കാന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി തീരുമാനിച്ചു. കാപ്പി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചു. പ്രസിഡന്റ് അനൂപ് പാലുകുന്ന് അധ്യക്ഷത വഹിച്ചു. അഡ്വ.വെങ്കിട സുബ്രഹ്മണ്യന്‍, അഡ്വ.കെ.മൊയ്തു, എം.പി. വിമല്‍കുമാര്‍, എം.എസ്. രാജേഷ് , ടി.ഡി. ജൈനന്‍, എം.ഡി. മോഹന്‍ രവി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ബൊപ്പയ്യ കോട്ടനാട് സ്വാഗതവും വൈസ് പ്രസിഡന്റ് അലി ബ്രാന്‍ നന്ദിയും പറഞ്ഞു.





Leave a Reply