വടക്കേ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളോടുള്ള സർക്കാർ നിലപാട് പ്രതിഷേധാർഹം: ബി.ജെ.പി.
കൽപ്പറ്റ: വടക്കേ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളോടുള്ള സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി. വടക്കേ വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിട്ടതായിട്ടാണ് ഇന്റർനെറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈയൊരു സാഹചര്യം നിലനിൽക്കെ കുറുവാ ദ്വീപിൽ ഡിടിപിസിയുടെ ജില്ലാ ചെയർമാൻ കൂടിയായിട്ടുള്ള ജില്ലാ കളക്ടർ റാഫ്റ്റിങ്ങിന്റെ പ്രചരണ പ്രചരണാർത്ഥം നടത്തിയ പരിപാടി വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും ഒരുപോലെ അപഹാസ്യരാക്കുന്ന നടപടിയാണ്. വന്യജീവി ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടുകൊണ്ടാണ് അതിനു പരിഹാരം കാണാൻ വേണ്ടി ശ്രമിച്ചത്. ഇത് അംഗീകരിക്കാൻ വേണ്ടി സാധിക്കുന്നതല്ല. അന്ന് പൊതുജനങ്ങളിൽ നിന്നുണ്ടായിട്ടുള്ള ഒരു സ്വാഭാവിക പ്രതികരണത്തിന്റെ പ്രതികാരമായിട്ടാണ് ബിജെപി ഈ നിലപാടിനെ കാണുന്നത്. ഇതിനെതിരെ ശക്തമായിട്ടുള്ള പ്രതിഷേധം ഭാരതീയ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.വടക്കേ വയനാട്ടിലെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം തളർത്തുന്ന നിലപാടുകളാണ് സർക്കാർ കൈക്കൊള്ളുന്നത്. ഈ നിലപാടുകൾ അവസാനിപ്പിച്ചുകൊണ്ട് ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നു കൊടുക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.





Leave a Reply