വി.ജി. വിജയന്‍ അനുസ്മരണം ഇന്ന്
കല്‍പ്പറ്റ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.ജി. വിജയന്റെ ഏഴാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി വയനാട് പ്രസ് ക്ലബില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് അനുസ്മരണ സമ്മേളനം ചേരും. ചരിത്രകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഒ.കെ. ജോണി അനുസ്മരണ പ്രഭാഷണം നടത്തും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുക്കും. ‘ജനയുഗം’ റസിഡന്റ് എഡിറ്റര്‍ ആയിരിക്കേയായിരുന്നു വിജയന്റെ വിയോഗം. ദീര്‍ഘകാലം ‘മലയാള മനോരമ’ വയനാട് ബ്യൂറോയില്‍ ജോലി ചെയ്ത വിജയന്‍ പ്രസാര്‍ ഭാരതി പ്രതിനിധിയായും ജനശ്രദ്ധ നേടിയിരുന്നു.





Leave a Reply