May 16, 2026

സുൽത്താൻ ബത്തേരി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

0
Img 20240520 131811
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മെയ് മാസം 18 മുതൽ 20 വരെ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം സുൽത്താൻ ബത്തേരി നഗരം കേന്ദ്രീകരിച്ച് കൊളഗപ്പാറ ജംഗ്ഷൻ മുതൽ മാരിയമ്മൻകോവിൽ വരെയും മൂന്നാംമൈൽ മുതൽ കോട്ടക്കുന്ന് ജംഗ്ഷൻ വരെയും മൂലങ്കാവ് മുതൽ കോട്ടക്കുന്ന് വരെയും സർവ്വജന സ്കൂൾ മുതൽ ചുങ്കം വരെയും കല്ലുവയൽ മുതൽ ഗാന്ധി ജംഗ്ഷൻ വരെയും ബൈപാസ് റോഡ് കൈപ്പഞ്ചേരി വരെയും പഴയ ബസ്റ്റാൻഡ് പുതിയ ബസ്റ്റാൻഡ് പരിസരങ്ങളും 7 ഗ്രൂപ്പുകളായി തിരിഞ്ഞ് ശുചീകരണം നടത്തി. “മഴയെത്തും മുൻപേ മാലിന്യമുക്തമാവാം” എന്ന ഈ ക്യാമ്പയിൻ നഗരസഭ ഓഫീസ് പരിസരത്ത് വെച്ചു ബഹു നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു.

നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാമില ജുനൈസ് സ്വാഗതം ആശംസിച്ചു. കൗൺസിലർമാരായ യോഹന്നാൻ, ആരിഫ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, നഗരസഭാ സെക്രട്ടറി കെ എം സൈനുദ്ദീൻ, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ജയരാജ് എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു.

നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ കെ സത്യൻ നന്ദി പ്രകാശിപ്പിച്ചു. നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹരിതകർമ സേന അംഗങ്ങൾ, ആരോഗ്യവകുപ്പിൽ നിന്നുള്ള ജീവനക്കാർ, വിവിധ വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, ട്രൈബൽ പ്രമോട്ടേഴ്സ് അംഗങ്ങൾ, ഐസിഡിഎസ് അംഗൻവാടി ജീവനക്കാർ, ആശാവർക്കർമാർ, ടുലിപ്പ് interns , കെ എസ് ഡബ്ലിയു എം പി, ഹരിതമിത്രം കോഡിനേറ്റർമാർ, സാക്ഷരത പ്രേരക് മാർ, ശുചിത്വ മിഷൻ ആർ പി തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *