പലസ്തീൻ ഐക്യദാർഡ്യം സംഘടിപ്പിച്ചു
കൽപ്പറ്റ: ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, എസ്എഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ ‘സ്റ്റോപ്പ് വാർ’ എന്ന മുദ്രാവാക്യമുയർത്തി പലസ്തീൻ ഐക്യദാർഡ്യ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബീന വിജയൻ അധ്യക്ഷയായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി നന്ദിയും പറഞ്ഞു. രുഗ്മിണി സുബ്രമണ്യൻ, കെ ആർ ജിതിൻ, പി ആർ നിർമ്മല, ഷിജിഷിബു, ജോയൽ ജോസഫ്, ടി ജി ബീന എന്നിവർ സംസാരിച്ചു.





Leave a Reply