ഓപ്പറേഷന്‍ ‘ഡി ഹണ്ട്’: ഇതുവരെ 540 പേരെ പരിശോധിച്ചു
കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി മെയ് 14 മുതല്‍ തുടരുന്ന കേരള പോലീസിന്റെ ഓപ്പറേഷന്‍ ‘ഡി ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇതുവരെ 540 പേരെ പരിശോധിച്ചു. 75 കേസുകളിലായി 75 പേരെ പിടികൂടി. 7.185 ഗ്രാം എം.ഡി.എം.എയും, 444 ഗ്രാം കഞ്ചാവും, 5.04 ഗ്രാം കറുപ്പും, 67 കഞ്ചാവ് നിറച്ച സിഗരറ്റുമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.





Leave a Reply