എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണയും നടത്തി
മുള്ളന്‍കൊല്ലി: എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. പഞ്ചായത്തിലെ വികസന മുരടിപ്പില്‍ പ്രതിഷേധിച്ചും ഭരണസമിതി അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു സമരം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എ.എന്‍. പ്രഭാകരന് ഉദ്ഘാടനം ചെയ്തു. റെജി ഓലിക്കരോട്ട് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയാ സെക്രട്ടറി എം.എസ്. സുരേഷ്ബാബു, എ.വി. ജയന്, ടി.ജെ. ചാക്കോച്ചന്, കെ.എസ്. സ്കറിയ, സി.പി. വിന്‍സന്റ്, ജോബി കരോട്ടുകുന്നേല്‍, പി.എം. ബിജു, പി.എ. മുഹമ്മദ്, പി.എസ്. കലേഷ്, പി.ജെ. പൗലോസ്, മഞ്ജു ഷാജി, സുധ നടരാജന്, അമ്മിണി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply