ഫ്ലെയർ മെഗാ സ്കോളർഷിപ്പ് എക്സാം സംഘടിപ്പിച്ചു
ബത്തേരി: ബത്തേരി നിയോജക മണ്ഡലത്തിലെ പത്താം ക്ലാസ്,പ്ലസ് ടു ,ബിരുദ വിദ്യാർത്ഥികൾക്കായി ശ്രീ ഐ.സി ബാല കൃഷ്ണൻ എം എൽ എയുടെ വിദ്യാഭ്യാസ കർമ പദ്ധതിയായ ഫ്ലെയർന്റെ നേതൃത്വത്തിൽ മെഗാ സ്കോളർഷിപ് എക്സാം സംഘടിപ്പിച്ചു. സോഷ്യൽ ഇന്നവൊറ്റ്സ് ടീമായ ‘വീ കാനി ൻ്റെയും നോളജ് പാർട്ണറായ എലാൻസിന്റെയും, സെഫൈറിൻ്റേയും സഹകരണത്തോടെ wmo ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ മുന്നൂറ്റി പത്ത് വിദ്യാർത്ഥികൾ പങ്കെടുത്തു. നീറ്റ്, കീം, സി എ, എസിസിഎ, സി എം എ, സിവിൽ സർവീസ്, കോച്ചിങ്ങിന് ആയിട്ടുള്ള സ്കോളർഷിപ്പ് അവസരങ്ങൾ ഒരുക്കുന്ന പദ്ധതിയാണ് ഫ്ലെയർ. മെഗാ സ്കോളർഷിപ്പ് എക്സാം. വിദ്യാർത്ഥികളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും വേണ്ടി ഫ്ലെയറിന്റെ കീഴിൽ പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു. ബീനാച്ചി എച്ച് എസ് ഹെഡ് മാസ്റ്റർ ടി.ജി. സജി വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിച്ചു.





Leave a Reply