September 24, 2026

എം. പി വീരേന്ദ്രകുമാർ മനുഷ്യത്വം എന്ന ശരിയില്‍ വിശ്വസിച്ച നേതാവ്: ജുനൈദ് കൈപ്പാണി 

0
Img 20240528 195439
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എഴുത്തുകാരനും സാംസ്കാരികനായകനും വാഗ്മിയുമായിരുന്ന പ്രമുഖ സോഷ്യലിസ്റ്റ് എം.പി. വീരേന്ദ്രകുമാറിന്റെ നാലാം ചരമവാർഷികം ജനതാദൾ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ആചരിച്ചു. ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

മനുഷ്യത്വം എന്ന ശരിയില്‍ മാത്രം വിശ്വസിക്കുകയും ജീവിക്കുകയും ചെയ്ത നേതാവായിരുന്നു എം. പി വീരേന്ദ്രകുമാർ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ അസീസ് കെ അധ്യക്ഷത വഹിച്ചു. രാജൻ ഒഴക്കോടി, പുത്തൂർ ഉമ്മർ, ജി. റെജി, ഗോവിന്ദരാജ്, നിസാർ പള്ളിമുക്ക്, നിജിൽ കെ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *