ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം
കൽപ്പറ്റ: ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നാഷണൽ ദിവ്യാഞ്ചൻ ഫിനാൻസ് ആൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാമിലി പ്ലാനിങ്ങ് പ്രമോഷൻ ട്രസ്റ്റ് എന്നിവർ ചേർന്ന് വയനാട് ജില്ലയിലെ അസ്ഥിവൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. 18 നും 50 നും ഇടയിൽ പ്രായമുളള 40 ശതമാനവും അതിന് മുകളിലും അസ്ഥി വൈകല്യവുമുള്ളവർക്ക് അപേക്ഷിക്കാം. മൊബൈൽ ഹാൻഡ്സെറ്റ് ആൻഡ് ടാബ്‌ലെറ്റ് ടെക്നീഷ്യൻ, റീട്ടെയിൽ സെയിൽസ് അസോസിയേറ്റ് എന്നീ കോഴ്സുകളിലാണ് പരിശീലനവും തൊഴിലും നൽകുന്നത്. വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നും ലഭ്യമാകും. ഫോൺ 04936 205307, 9539930376





Leave a Reply