April 29, 2026

മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ; കെ. ഉസ്മാൻ വീണ്ടും പ്രസിഡന്റ്

0
Img 20240530 094829
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ദ്വൈവാർഷിക ജനറൽബോഡിയും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പൂർത്തിയായി. കെ. ഉസ്മാനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. തുടർച്ചയായി 26-ാം തവണയാണ് കെ. ഉസ്‌മാൻ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റാകുന്നത്. തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്‌ത 446 വോട്ടിൽ 341 വോട്ട് കെ. ഉസ്മാനു ലഭിച്ചു. എതിരായി മത്സരിച്ച സി.എസ്. ലത്തീഫ് 105 വോട്ടു നേടി.

ജനറൽബോഡി യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങൾക്കുള്ള മരണാനന്തര സഹായപദ്ധതി മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

പ്രത്യേക കോടതി ജഡ്‌ജി പി.ടി. പ്രകാശൻ വ്യാപാരികൾക്കായി നിയമ വിജ്ഞാന ക്ലാസെടുത്തു. കെ. ഉസ്‌മാൻ അധ്യക്ഷത വഹിച്ചു നഗരസഭാ സ്ഥിരംസമിതിയധ്യക്ഷൻ പി.വി.എസ്. മൂസ, ജോജിൻ ടി. ജോയ്, അഷറഫ് കൊട്ടാരം, ഇ.ടി. ബാബു എന്നിവർ സംസാരിച്ചു.

മറ്റു ഭാരവാഹികൾ: എം.വി. സുരേന്ദ്രൻ, എൻ.വി. അനിൽകുമാർ, കെ.എക്സ്. ജോർജ്, സി.കെ. സുജിത്ത്(വൈസ് പ്രസി.), പി.വി. മഹേഷ്(ജന. സെക്ര.), കെ. ഷാനു, ഇ.എ. നാസിർ, ജോൺസൺ ജോൺ, എം.കെ. ശിഹാബുദ്ദീൻ, എം. ബഷീർ(സെക്ര.), എൻ.പി. ഷിബി(ഖജാ.).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *