April 29, 2026

ദുരിത ബാധിതർക്ക് തൊഴിലവസരമൊരുക്കി ജൂനിയർ ചേംബർ .

0
IMG-20180915-WA0067
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രളയ ദുരിതമനുഭവിക്കുന്ന വയനാടൻ ജനതക്ക് നിരവധി തൊഴിലവസരങ്ങൾ ഒരുക്കി ജൂനിയർ ചേംബർ രംഗത്ത്. വയനാട്ടിലെ തൊഴിൽ രഹിതർക്ക് യോഗ്യത അനുസരിച്ച് കേരളത്തിനകത്തും പുറത്തും തൊഴിൽ ലഭ്യമാക്കാൻ ഉതകുന്ന ജെ.സി.ഐ. ജോബ് ലിങ്ക്സ് പ്രവർത്തനമാരംഭിച്ചു. കൽപ്പറ്റ പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ  ജെ.സി. ഐ. നാഷണൽ പ്രസിഡണ്ട്  അർപ്പിത് ഹാഥി  പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 

    തൊഴിലന്വേഷകരെ സഹായിക്കാനായി ഇന്ന് ഓൺലൈൻ ഡോട് കോം (innuonline.com) എന്ന വെ്ബ് സൈറ്റ്  ആരംഭിച്ചു. കൽപ്പറ്റയിലെ  വയനാട് ജില്ലാ ഹയർ സെക്കണ്ടറി  അധ്യാപക സഹകരണ സംഘത്തിൽ  ഹെൽപ് ഡെസ്കും  തുടങ്ങിയിട്ടുണ്ട്. തൊഴിലന്വേഷകർക്ക്  ഈ വെബ്സൈറ്റ് വഴിയും  ഹെൽപ് ഡെസ്കിലെത്തിയും  പേര് രജിസ്റ്റർ ചെയ്യാം.    ഇന്ത്യയിലങ്ങോളാമിങ്ങോളമുള്ള  ജെ.സി.ഐ. സംരംഭകർക്കും  ഇതര വൻകിട സ്ഥാപനങ്ങൾക്കും  സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും   ഉദ്യോഗാർത്ഥികളെ  പ്രാഥമിക  പരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കി നൽകും.  
      തൊഴിലന്വേഷകർക്ക്  ഇന്റർവ്യൂവിന് ആവശ്യമായ പരിശീലനം, നൈപുണി വികസന ശില്പശാല എന്നിവ ജെ.സി.ഐ. ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.  ദുരന്ത സമയത്തും  തുടർന്നും ജില്ലയിൽ  സ്തുത്യർഹമായ  സേവനം  നടത്തിയ  ജൂനിയർ ചേംബർ വളണ്ടിയർമാർക്ക്   ദേശീയ പ്രസിഡണ്ട് അർപ്പിത് ഹാഥി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.  വാർത്താ സമ്മേളനത്തിൽ സോൺ പ്രസിഡണ്ട് സുധീഷ് കെ.വി, കൽപ്പറ്റ ജെ.സി.ഐ. പ്രസിഡണ്ട്  വി.എം. മനൂപ്, പ്രോഗ്രാം കോഡിനേറ്റർ  ഇ.വി. അബ്രാഹം ,സോൺ ഡയറക്ടർ ജെയ്സൺ മുകളേൽ എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *