ക്ഷേമനിധി അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം; എച്ച് എം എസ്
കൽപറ്റ: ക്ഷേമനിധികളിൽ അംഗ തൊഴിലാളികൾക്ക് നൽകേണ്ട വിവാഹം, ചികിത്സ, പ്രസവ, വിദ്യാഭ്യാസ അനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് ജനത കൺസ്ട്രക്ഷൻ ആർഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച് എം എസ് ) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. അനുകൂല്യങ്ങൾ 15 മാസമായും, പെൻഷൻ 13 മാസമായും മുടങ്ങി കിടക്കുന്നത് യഥാസമയം നൽകാത്ത സർക്കാരിന്റെയും ബോർഡുകളുടെയും തൊഴിലാളി വിരുദ്ധ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകും.
തയ്യൽ, നിർമാണ, അസംഘടിത തൊഴിലാളി അടക്കമുള്ള എല്ലാ ക്ഷേമനിധി അംഗങ്ങൾക്കും ഇ എസ് ഐ പദ്ധതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ 49-ആം വാർഷികദിനവും ആചരിച്ചു.സം സ്ഥാന പ്രസിഡന്റ് അഡ്വ. ആനി സ്വീറ്റി ഉദ്ഘാടനം ചെയ്തു. വി.പി. വർക്കി അധ്യക്ഷത വന്നിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശശി പേരൂർ, ഒ ഇ കാസിം, അനൂപ് മാത്യു, ബിജു വട്ടംതൊട്ടിയിൽ, ബാലൻ കരുവാങ്കണ്ടി, പി എം റഷീദ്, രാഘവൻ മുളങ്ങാടൻ, കെ.എച്ച്.ഷക്കീല , അനിൽ അമ്പാട്ട്, പ്രിജു ആന്റണി, ഷണ്മുഖൻ വടക്കും പറമ്പിൽ എന്നിവർ സംസാരിച്ചു.





Leave a Reply