May 1, 2026

പഞ്ചായത്ത് നഗരസഭ ലൈസൻസ് പുതുക്കൽ; അശാസ്ത്രീയ നിബന്ധനകൾ പിൻവലിക്കണം 

0
Img 20240704 Wa00782
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: പഞ്ചായത്ത് നഗരസഭ ലൈസന്‍സ് പുതുക്കി ലഭിക്കുന്നതിന് നിലവിലുള്ള അശാസ്ത്രീയ നിബന്ധനകള്‍ പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സ്വയം സംരംഭകരും ചെറുകിട വ്യാപാരികളും ഇന്ന് ലൈസന്‍സ് പുതുക്കി ലഭിക്കുന്നതിന് അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കിയാലെ ലൈസന്‍സ് ലഭിക്കൂ എന്ന നിബന്ധന ഒഴിവാക്കണം. കെട്ടിട ഉടമകള്‍ അടക്കേണ്ടതായ

കെട്ടിട നികുതിയുടെ പേരില്‍ ലൈസന്‍സ് നിഷേധിക്കുന്ന രീതി വ്യാപാര മേഖലയെ ഇല്ലാതാക്കാനുള്ള കുറുക്കുവഴിയാണ്. ലൈസന്‍സ് പുതുക്കല്‍ വ്യാപാരികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ല ജനറല്‍ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് കെ. കെ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറര്‍ ദേവരാജന്‍ കൊല്ലം, സംസ്ഥാന ഭാരവാഹികളായ എം. കെ തോമസ്‌കുട്ടി കോട്ടയം, അബ്ദുല്‍ ഹമീദ് തൃശൂര്‍, അഹമ്മദ് ഷരീഫ് കാസർഗോഡ്, ബാബു കോട്ടയില്‍ പാലക്കാട്, സണ്ണി പൈമ്പള്ളി ഇടുക്കി, സലിം രാമനാട്ടുകര, ജില്ലാ ജനറല്‍ സെക്രട്ടറി ഒ വി വര്‍ഗീസ്, ജില്ലാ ട്രഷറര്‍ ഇ. ഹൈദ്രു, എന്നിവര്‍ സംസാരിച്ചു.

പുതിയ വയനാട് ജില്ല ഭാരവാഹികളായി ജോജിന്‍ ടി ജോയ് (പ്രസിഡന്റ് )

സി രവീന്ദ്രന്‍, കെ ടി ഇസ്മായില്‍,

വി ഡി ജോസ്, ടി. സി വര്‍ഗീസ്

കമ്പ, അബ്ദുള്ള ഹാജി, എപി ശിവദാസ്, പി വി മഹേഷ്, സാബു എബ്രഹാം (വൈസ് പ്രസിഡണ്ട്മാര്‍)

കെ ഉസ്മാന്‍ (ജനറല്‍ സെക്രട്ടറി)

എന്‍ പി ഷിബി, പ്രിമേഷ് മീനങ്ങാടി, സേവിയര്‍ കരണി, അഷ്‌റഫ് കൊട്ടാരം, ശ്രീജ ശിവദാസ്, വി കെ റഫീഖ്, ഓമനക്കുട്ടന്‍, അബ്ദുല്‍ ഖാദര്‍ വടുവഞ്ചാല്‍, പി കെ അബ്ദുറഹിമാന്‍, ( സെക്രട്ടറിമാര്‍)

നൗഷാദ് കാക്കവയല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *