മഡ്ഫെസ്റ്റ് സീസൺ 2 ജില്ലാതല ഉദ്ഘാടനം ഏഴിന് മാനന്തവാടിയിൽ
മാനന്തവാടി : മഡ് ഫെസ്റ്റ് രണ്ടാം പതിപ്പ് മാനന്തവാടി താലൂക്ക് തല മത്സരങ്ങൾ ജൂലൈ ആറ്, ഏഴ്, എട്ട് തിയതികളിൽ ജില്ലാതല ഉദ്ഘാടനം ഏഴിന് മനന്തവാടിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മൺസൂൺ കാല വിനോദ സഞ്ചാരം ജില്ലയിൽ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കേരള ടൂറിസം വകുപ്പിൻ്റെയും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെയും നേതൃത്വത്തിൽ ജില്ലയിലെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ജൂലൈ ആറ് മുതൽ 14 വരെ വയനാട് മഡ് ഫെസ്റ്റ് – സീസൺ 2 സംഘടിപ്പിക്കുന്നത്.
മാനന്തവാടി താലൂക്കിൽ ജുലൈ ആറിന് ന് ഏഴ് മണിക്ക് ആരംഭിക്കുന്ന മൺസൂൺ മിനി മാരത്തോൺ പനമരം മുതൽ മാനന്തവാടി വരെ നടക്കും. ജനറൽ കാറ്റഗറി, വെറ്ററൻസ് കാറ്റഗറി വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ജനറൽ കാറ്റഗറി വിഭാഗങ്ങൾക്ക് യഥാക്രമം 10000, 5000, 3000, 2000 രൂപ വീതവും വെറ്ററൻസ് കാറ്റഗറിയിൽ 5000, 3000, 2000 രൂപ വീതവും ക്യാഷ് അവാർഡ് നൽകും. ഏഴിന് രാവിലെ ഒൻപത് മണിക്ക് മഡ് ഫെസ്റ്റ് സീസൺ 2 ജില്ലാതല ഉദ്ഘാടനം വള്ളിയൂർക്കാവിൽ നടക്കും. തുടർന്ന് താലൂക്ക് തല മഡ് ഫുട്ബോൾ മത്സരം എട്ടിന് രാവിലെ ജില്ലാതല മഡ് വോളിബോൾ മത്സരം വള്ളിയൂർക്കാവിന് സമീപം സംഘടിപ്പിക്കും. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. മത്സരങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് ഫോൺ 7593892957. പ്രസിഡണ്ട് ജസ്റ്റിൻ ബേബി, ഡി ടി പി സി സെക്രട്ടറി കെ ജി അജേഷ്, രതീഷ് ബാബു, ടി പി പ്രവീൺ എന്നിവർ സംസാരിച്ചു.





Leave a Reply