May 13, 2026

കേരള വനം വന്യജീവി വകുപ്പ് വനമഹോത്സവത്തിന്റെ ഭാഗമായി വൃക്ഷതൈ നടലും, വിതരണവും നടത്തി

0
20240705 100057
By ന്യൂസ് വയനാട് ബ്യൂറോ

തൃശ്ശിലേരി: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം വനമഹോത്സവം-2024 ന്റെ ഭാഗമായി “മണ്ണിനൊപ്പം ഭൂമിക്കൊപ്പം” എന്ന പേരിൽ വൃക്ഷത്തൈ നടലും വിതരണവും നടത്തി. തൃശ്ശിലേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തിയ പരിപാടി കണ്ണൂർ മേഖല കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. കീർത്തി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ കെ ജി ജയ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് വയനാട് ഡി.എഫ്

കെ ജെ മാർട്ടിൻ ലോവൽ സ്കൂളുകൾക്കായുള്ള തൈ വിതരണം നടത്തി. വന്യജീവി പ്രതിരോധ സമിതി ജില്ലാ ചെയർമാൻ ടി.സി ജോസ് മരം നടൽ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡണ്ട് കെ സക്കീർ, ഹെഡ്മിസ്ട്രസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എസ് വേണു എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *