കൽപ്പറ്റയിലേക്ക് വരൂ … നമുക്ക് ഞാറ് നടാം
കൽപ്പറ്റ: ജില്ലയുടെ ആസ്ഥാനം നാണക്കേടിൻ്റെ ബാക്കി പത്രമായി ചളിക്കുളം. നാട്ടുകാർ അധികാരികളെ കളിയാക്കി വരൂ .. ഞാറ് നടാം എന്ന് വരെ ആക്ഷേപിക്കുന്നു. കൽപ്പറ്റ ചുങ്കം ഭാഗങ്ങൾ ,സ്റ്റാൻഡുകൾ ഇവിടെല്ലാം മഴക്കാലത്ത് ചെളിക്കളമാണ്.
ഇതുമാത്രമല്ല സെൻറ് ജോസഫ് സ്കൂളിൻറെ സമീപത്തെ ഫുട്പാത്തിന്റെ ഇരുവശവും കാടുകയറി മൂടി കിടക്കുന്നു. കോൺക്രീറ്റ് പാളികൾ പലയിടത്തും തുറന്നു കിടക്കുകയാണ്. , . എത്രയോ വർഷമെ ടുത്താണ് ഈ ഫുട്പാത്ത് നിർമ്മാണം പൂർത്തിയാക്കിയത് എന്നാൽ അതുകൊണ്ട് ഉപകാരം പാമ്പുകൾക്കും എലികൾക്കും മാത്രമാണ്. എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ മാത്രം ഒരനക്കം വയ്ക്കുന്ന ഭരണവർഗങ്ങളുടെ കുത്തഴിഞ്ഞ സമീപനമാണ് ഇതെല്ലാം കാണിക്കുന്നതെന്ന് കൽപ്പറ്റക്കാർ പരാതിപ്പെടുന്നു.
നഗരഹൃദയത്തിൽ പൂക്കളുണ്ടങ്കിലുംചുങ്കം മുതൽ എൻ എം ഡി സി വരെഡ്രൈനേജില്ല ഫുട്ട്പാത്തും കൈവരിയിമില്ല. പുതിയ ബസ് സ്റ്റാന്റ് മുതൽ ബ്ലോക്ക് ഓഫീസ് റോഡ് വരെ ഡ്രൈനേജില്ല. കുണ്ടും, കുഴിയും കാരണം റോഡ്സൈഡിലൂടെ നടക്കാനാവുന്നുമില്ല.. ഇത് തന്നെയാണ് ചുണ്ണാമ്പ് പാലം മുതൽ റോഡിന്റെ വലതു ഭാഗത്തും. മുൻസിപ്പൽ ഓഫീസ് കഴിഞ്ഞാലും ഇത് തന്നെ അവസ്ഥ. സിന്ദൂറിന്റെ എതിർ വശത്ത് പള്ളി മുതൽ പാലം വരെ വെള്ളം കെട്ടിക്കിടക്കുകയാണ്.





Leave a Reply