പച്ച തുരുത്തിൽ ശശിയേട്ടൻ്റെ ജൈവ ചായക്കട
പടിഞ്ഞാറത്തറ : ചുറ്റും പച്ചപ്പ് നിറഞ്ഞ നെൽപ്പാടം. അതിന് അരികിൽ ചെറിയൊരു ചായക്കട .പുലർച്ചെ നാലര മുതൽ അവിടെ നിന്നുയരുന്ന ചായയുടെ രുചി നുകരാൻ എത്തുന്ന പ്രദേശവാസികൾ മാത്രമല്ല വിനോദസഞ്ചാരികളും .പുതുശ്ശേരിക്കടവ്- ബാങ്ക് കുന്ന് റോഡരികിലാണ് പെട്ടന്ന് ആരും ശ്രദ്ധിക്കാത്ത ശശിയേട്ടൻ്റെ ചായക്കട.
വയനാടിൻ്റെ സംസ്ഥാന ടൂറിസം ഭൂപടത്തിൽ അടുത്തിടെ ഇടം പിടിച്ച കുറുമ്പാലക്കോട്ടയിലേക്കുൾപ്പെടെയുള്ള ടൂറിസ്റ്റുകൾക്കും, പ്രഭാതത്തിൽ ഷട്ടിലും ,ഫുട്ബോളും കളിക്കാൻ പോകുന്നവർക്കും ജോലിക്ക് പോകുന്നവർക്കും സന്തോഷം പകരുന്നു ഈ ചായക്കട. ശശിയേട്ടൻ്റെ സമാവർ തിളക്കാൻ തുടങ്ങുമ്പോൾ പലരും ഗാഢ നിദ്രയിലാണ്. ഈ കൊച്ചുകടയുടെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഇവിടെ പൂരിയോ പുട്ടോ പത്തലോ ഏതുമാകട്ടെ കടികൾക്കൊപ്പം കറി എത്ര വേണേലും തികച്ചും ഫ്രീ. ചായയായാലും കടിയായാലും 10 രൂപ മാത്രം. പായ്ക്കറ്റ് പാലിനോട് ഗുഡ് ബൈ പറഞ്ഞ് സ്വന്തം പശുവിനെ കറന്ന് കിട്ടുന്ന പാലാണ് പതിറ്റാണ്ടിലധികമായി കച്ചവടം നടത്തുന്ന ശശിയേട്ടൻ ചായക്ക് ഉപയോഗിക്കുന്നത്. ഇങ്ങനെയായാൽ എങ്ങനെ കുടുംബം പോറ്റാൻ പറ്റുമെന്നൊന്നും ശശിയേട്ടനോട് ചോദിക്കരുത്. വിഭങ്ങളുടെ ടേസ്റ്റിൽ സേവനത്തിനൻ്റെ മധുരം കൂടി ചേർക്കുമ്പോൾ കിട്ടുന്ന സന്തോഷം ലാഭ നഷ്ടങ്ങളുടെ ത്രാസ്സിൽ ഉയർന്ന് നിൽക്കുന്നതാണ് അദ്ദേഹത്തിൻ്റെ പക്ഷം. നല്ലൊരു ക്ഷീര കർഷകൻ കൂടിയായ എടത്തുംങ്കണ്ടി ശശിയേട്ടനൊപ്പം ഭാര്യ ഷീജ മാത്രമാണ് സഹായത്തിന്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് സൂര്യോദയം കാണാൻ ദിനേനെ കുറുമ്പാലക്കോട്ടയിലെത്തുന്നത്. അതുപോലെ പച്ചച്ചും വിശാലവുമായ പുതുശേരിക്കടവിലെ നെൽപ്പാടങ്ങളും . തലേന്ന് കുന്നിൻ മുകളിൽ ടെന്ന് കെട്ടി താമസിച്ച് സൂര്യോദയം ദർശിക്കുന്നവരും പുലർച്ചെ കുറുമ്പാലക്കോട്ട കയറുന്നവരും നിരവധി. ഇവർക്കെ ശശിയേട്ടന് ചായക്കട വലിയൊരു ആശ്വാസമാണ്. ഇത്രയും പുലർച്ചെ തുറക്കുന്ന ചായക്കടകൾ ഗ്രാമങ്ങളിൽ അപൂർണനെന്ന് ഇവിടെയെത്തുന്നവർ സാക്ഷ്യപ്പെടുത്തുന്നു. ഒരു ഗ്രാമത്തിൽ വയനാടൻ കുളിരിൽ രാവിലെ നാലര മണിക്ക് ചായക്കട തുറക്കണമെങ്കിൽ കച്ചവടത്തിൽ സേവനത്തിനൻ്റെ പാത കൂടി ചേർക്കുന്നത് കൊണ്ട് മാത്രമാകും. അതു കൊണ്ടു തന്നെയാവും പുലർച്ചെപോലും ഇവിടേക്ക് ആളുകൾ ഒഴുകിയെത്തുന്നതും. വലിയ പ്രളയം വന്നാൽ ഒന്നോ രണ്ടോ ദിവസം മാത്രമെ കടക്ക് അവധിയുള്ളൂ. പ്രദേശവാസികളുടെ ജൈവ പാചകങ്ങൾ കൂടെ സംഭരിച്ച് വിതരണം ചെയ്യുന്ന ചെറിയൊരു കേന്ദ്രം കൂടെയാണ് ശശിയേട്ടൻ്റെ കട





Leave a Reply