April 23, 2026

കെ.എസ്‌.കെ.ടി.യു ജില്ലാ സമ്മേളനത്തിന്‌ തുടക്കം

0
20240708 173242
By ന്യൂസ് വയനാട് ബ്യൂറോ

വെങ്ങപ്പള്ളി: സുനിത്‌ ചോപ്ര നഗർ അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ നേതാവായിരുന്ന സുനിത്‌ ചോപ്രയുടെ സ്മരണകൾ തുടിക്കുന്ന നഗറിൽ കർഷകതൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം. ജില്ലാ പ്രസിഡന്റ്‌ കെ ഷമീർ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു.

സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി സുരേഷ്‌ താളൂർ രക്തസാക്ഷി പ്രമേയവും പി സി രജീഷ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി വി രാജൻ കൺവീനറായി പി സി രജീഷ്‌, ഇ എ രാജപ്പൻ, എ ഉണ്ണികൃഷ്‌ണൻ, ബീനാ രതീഷ്‌ എന്നിവരടങ്ങുന്ന പ്രമേയ കമ്മിറ്റിയും പി ജെ പൗലോസ്‌ കൺവീനറായി ശോഭ മോഹൻ, പി വി മാത്യു എന്നിവരടങ്ങുന്ന മിനുട്‌സ്‌ കമ്മിറ്റിയും പി സി വിജയകുമാർ കൺവീനറായി പി ജി ബാലസുബ്രഹ്മണ്യൻ, കെ അനീഷ്‌കുമാർ, ഗിരിജ മധു, അന്നമ്മ ജോസ്‌ എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു.

ജില്ലാ സെക്രട്ടറി സുരേഷ്‌ താളൂർ പ്രവർത്തന റിപോർട്ടും ട്രഷറർ എം ഡി സെബാസ്റ്റ്യൻ വരവ്‌ചെലവ്‌ കണക്കും അവതരിപ്പിച്ചു.

എട്ട്‌ ഏരിയ കമ്മിറ്റികളിൽ നിന്നുള്ള 250 പേരാണ്‌ പ്രതിനിധികൾ. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഇ ജയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോമള ലക്ഷ്‌മണൻ, സി കെ ശശീന്ദ്രൻ, സീതാ ബാലൻ, വി ജി ഗിരിജ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം മധു സ്വാഗതം പറഞ്ഞു. ചൊവ്വ ചർച്ച പൂർത്തിയാക്കി മറുപടി പറഞ്ഞ്‌ പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *