June 23, 2026

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികാചരണം നടത്തി

0
20240718 180636
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:- പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനത്തിൽ നന്മകൾ ചെയ്തും, സേവനം നടത്തിയും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച മഹാരഥനായിരുന്നു ഉമ്മൻ ചാണ്ടി എന്ന പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്. പാവപ്പെട്ടവരുടെയും, സാധാരണക്കാരുടെയും, രോഗികളുടെയും, ബലഹീനരുടെയും ആശ്രയമായിരുന്ന ഉമ്മൻ ചാണ്ടി കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര ജനസഞ്ചയത്തെ ആവാഹിച്ച് കൊണ്ട് നടത്തിയ ജനസമ്പർക്ക പരിപാടി അവരുടെയൊക്കെ അത്താണിയായി മാറുകയായിരുന്നെന്ന് വയനാട് ഡി.സി.സിയിൽ നടത്തിയ അനുസ്മരണ ചടങ്ങ് ഉദ്ഘടാനം ചെയ്തുകൊണ്ട് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മുഖ്യമന്ത്രി എന്നനിലയിൽ ഐക്യരാഷ്രസഭ അഭിനന്ദിച്ചുകൊണ്ട് നൽകിയ ഉപഹാരം ഇന്ത്യാ മഹാരാജ്യത്തെ മറ്റൊരു മുഖ്യമന്ത്രിക്കും ലഭിച്ചിട്ടില്ല എന്നും ഓർമ്മപ്പെടുത്തി.യോഗത്തിൽ കെ.വി. പോക്കർ ഹാജി, പി.ടി. ഗോപാലക്കുറുപ്പ്, ഒ.വി. അപ്പച്ചൻ, അഡ്വ. ഒ.ആർ. രഘു, നിസി അഹമ്മദ്,ബിനു തോമസ്, ജി. വിജയമ്മ ടീച്ചർ, ബി. സുരേഷ് ബാബു, പോൾസൺ കൂവക്കൽ, ഉമ്മര്കുണ്ടാട്ടില്, ചന്ദ്രിക കൃഷ്ണന്, ഗോകുല്ദാസ് കോട്ടയില്, ജോയ് തൊട്ടിത്തറ, ഗിരീഷ് കല്പ്പറ്റ, സുരേഷ്ബാബു വാളല്, അഡ്വ. ഗൗതം ഗോകുല്ദാസ്, ഇവി. അബ്രഹാം, വന്ദനഷാജു, എം.ഒ. ദേവസ്യ, സെബാസ്റ്റ്യൻ കല്പ്പറ്റ, സുന്ദർ രാജ് എടപ്പെട്ടി, കെ. പത്മനാഭൻ, എം.പി. വിനോദ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *